വെച്ചൂർ: അച്ചിനകം സെന്റ് ആന്റണീസ് തീർഥാടന പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ 795ാം മരണ വാർഷികം അനുസ്മരിച്ചു നടത്തുന്ന ഊട്ടുനേർച്ച തിരുനാളിനു തുടക്കമായി.
തിരുനാൾ കൊടിയേറ്റിന് വികാരി ഫാ. ആന്റണി മംഗലത്ത് കാർമികത്വം വഹിച്ചു. ഫാ. ആന്റണി പയ്യപ്പിള്ളി സഹകാർമികത്വം വഹിച്ചു. കൈക്കാരൻമാരായ സോജി ജോർജ് പുത്തൻപുര, ലാലിച്ചൻ പുത്തൻപറമ്പ്, വൈസ് ചെയർമാൻ റോബിൻ മങ്ങാരത്തുചിറ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രസുദേന്തി വാഴ്ചയ്ക്കു ശേഷം നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ആന്റണി പയ്യപ്പിള്ളി കാർമികത്വം വഹിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് ജപമാല, വിശുദ്ധ കുർബാന ഫാ.പീറ്റർ കണ്ണമ്പുഴ. തുടർന്ന് തിരുശേഷിപ്പ് പ്രദക്ഷിണം.